19 April 2024 Friday

കോളേജ് തെരഞ്ഞെടുപ്പിൽ വിജയം, തൊട്ടുപിന്നാലെ അപകടം; മലപ്പുറം തിരൂര്‍ക്കാട് വിദ്യാര്‍ത്ഥി മരിച്ചു

ckmnews

മലപ്പുറം: മലപ്പുറം തിരൂർക്കാട് വാഹന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ് (19) ആണ്‌ മരിച്ചത്. ഇന്നലെ നടന്ന കോളേജ് തെരഞ്ഞെടുപ്പിൽ തിരൂർക്കാട് നസ്റ കോളേജിൽ നിന്നും ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി ഹസീബ് വിജയിച്ചിരുന്നു.