19 April 2024 Friday

വ്യാപാരി വ്യവസായി ഏകോപന സമിതി 5 മണിക്കൂർ ഉപവാസം ചങ്ങരംകുളത്ത് തുടങ്ങി

ckmnews

ചങ്ങരംകുളം:ലഹരിക്കെതിരെ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് നടത്തുന്ന 5 മണിക്കൂർ ഉപവാസം ചങ്ങരംകുളത്ത് തുടങ്ങി.കാലത്ത് 9 മുതൽ ഉച്ചക്ക് 2 മണി വരെ നടക്കുന്ന ഉപവാസത്തിൽ പ്രമുഖ നേതാക്കൾ സംസാരിക്കും.ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകരും ഐഎൻടിയുസി പ്രവർത്തകരും ഉപവാസ വേദിയിൽ പ്രകടനമായി എത്തി.