25 April 2024 Thursday

പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായി; സഹപാഠി പിടിയിൽ

ckmnews

പത്തനംതിട്ട : പത്തനംതിട്ട ആറന്മുളയിൽ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായി. വയറുവേദനയെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്നറിഞ്ഞത്. കൗൺസിലിംഗിൽ സഹപാഠിയാണ് ഇതിനു കാരണമെന്ന് കുട്ടി അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ സഹപാഠി പിടിയിലായി. സഹപാഠിയെ ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി.