24 April 2024 Wednesday

പെരുമുടിശ്ശേരി റോഡിന്റെ നിർമാണ പ്രവൃത്തിയിലെ അപാകതകൾ പരിഹരിക്കാൻ നടപടി

ckmnews

പെരുമുടിശ്ശേരി റോഡിന്റെ നിർമാണ പ്രവൃത്തിയിലെ അപാകതകൾ പരിഹരിക്കാൻ നടപടി


എരമംഗലം:പെരുമുടിശ്ശേരി റോഡിന്റെ നിർമാണ പ്രവൃത്തിയിലെ അപാകതകൾ പരിഹരിക്കാൻ ഉദ്ധ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിച്ചു.ഗുണഭോക്താക്കളും പൊതുപ്രവർത്തകരും ചൂണ്ടിക്കാണിച്ച പരാതികൾക്ക് പരിഹാരം കാണാനാണ് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ നേതൃത്വത്തിൽ  എൻജിനീയർമാർ പ്രസ്തുത സ്ഥലം സന്ദർശിച്ചത്.മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചാണ് റോഡിന്റെ പ്രവൃത്തി നടക്കുന്നത്