20 April 2024 Saturday

ആലംകോട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു:ഫിനിക്സ് പെരുമുക്ക് ജേതാക്കൾ

ckmnews

ആലംകോട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു:ഫിനിക്സ് പെരുമുക്ക് ജേതാക്കൾ


ചങ്ങരംകുളം:ഒരാഴ്ചയായി നടന്നുവന്ന ആലംകോട് പഞ്ചായത്ത് കേരളോത്സവം  സമാപിച്ചു.36 ഓളം ക്ളബ്ബുകൾ പങ്കെടുത്ത മത്സരത്തിൽ ഫിനിക്സ് പെരുമുക്ക് ജേതാക്കളായി.ഷോട്ട് വാലി അപിജെ നഗർ പാവിട്ടപ്പുറം രണ്ടാം സ്ഥാനവും ന്യൂസ്റ്റാർ പള്ളിക്കുന്ന് മൂന്നാം സ്ഥാനവും നേടി.കോവിഡ് മൂലം മുടങ്ങി കിടന്ന കേരളോത്സവം ഇത്തവണ അതിവിപുലമായാണ് ആലംകോട് പഞ്ചായത്ത് കൊണ്ടാടിയത്.മേളയിലെ വൻ ജനപങ്കാളിത്തവും ശ്രദ്ധേയമായി