29 March 2024 Friday

മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം:എക്സ് മെമ്പേഴ്സ് അസോസിയേഷൻ

ckmnews


ചങ്ങരംകുളം:പഞ്ചായത്ത് അംഗങ്ങളായതോടുകൂടി ജീവിത നിലവാരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും അംഗങ്ങളെല്ലാതാകുന്നതോടെ മറ്റു ജോലിയിലേക്ക് തിരിച്ചു പോകാൻ കഴിയാതെ വീട്ടിലിരിക്കേണ്ടി വരികയും ചെയ്യുന്ന എക്സ് മെമ്പേഴ്സിന് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് ആലംകോട് പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.15 20 വർഷം സാധാരണക്കാരെ സേവിച്ച് ഇവരുടെ കുടുംബ ജീവിതവും ആരോഗ്യവും സംരക്ഷിക്കാൻ കഴിയാതെ പോയ മുൻ മെമ്പർമാർ സർക്കാർ ജോലിയോ മറ്റു പൊതുമേഖല ജോലിയോ നേടാൻ കഴിയാതെ വീട്ടിലിരിക്കേണ്ട അവസ്ഥയിലാണ്.ഇന്നുവരെ ഇവരെ സഹായിക്കാനുള്ള ഒരു മാർഗ്ഗവും മാറിവരുന്ന സർക്കാരുകൾ ചെയ്തിട്ടില്ല മറ്റെല്ലാ ജനപ്രതിനിധികൾക്കും അവരുടെ സ്റ്റാഫിനും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ സമൂഹത്തിലെ അടിത്തട്ടിൽ ഉള്ളവരെ സേവിച്ച ഇത്തരക്കാരെ ആരും തിരിഞ്ഞു നോക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും സാമ്പത്തിക പ്രയാസങ്ങളും ആരോഗ്യപ്രശ്നങ്ങളും അലട്ടുന്ന പലരും ചികിത്സക്ക് വകയില്ലാത്തവരാണെന്നും വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആലങ്കോട് പഞ്ചായത്ത്  എക്സ് മെമ്പർമാരുടെ യോഗം വിളിക്കുകയും വിവരങ്ങൾ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനും തീരുമാനിച്ചിരുന്നു.ഇതിന്റെ ഭാഗമായി എക്സ് മെമ്പേഴ്സിന് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെടുകയും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടത്തിന്ന് നിവേദനം നൽകിയത്.വിഷയം പഠിച്ച് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും അനുപാവപൂർവ്വമുള്ള നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യാമെന്ന് ഉറപ്പു നൽകി.പി പി യൂസഫലി,ടിവി സുലൈമാൻ ഹരിദാസ് പന്താവൂർ എന്നിവർ നേതൃത്വം നൽകി