28 March 2024 Thursday

ക്വാറന്റീന്‍ പൂര്‍ണമായി ഒഴിവാക്കി കര്‍ണാടക; ഇനി അതിര്‍ത്തികളില്‍ പരിശോധനയുമില്ല

ckmnews

ബെംഗളൂരു: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റൈന്‍ പൂര്‍ണമായും ഒഴിവാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈന്‍ ആണ് ഒഴിവാക്കിയത്. സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ഇനി ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കി.

സംസ്ഥാന അതിര്‍ത്തികള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്. കൈകളില്‍  ക്വോറന്റൈന്‍ മുദ്ര പതിക്കുന്നതും ആരോഗ്യ വകുപ്പ് അവസാനിപ്പിച്ചു. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്തിയാല്‍ വീടുകളില്‍ ഇരുന്ന് വേഗത്തില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സര്‍ക്കാര്‍ പുതുതായി ഇറക്കിയ ഉത്തരവില്‍ പറയുന്നു.