25 April 2024 Thursday

പെരുമ്പിലാവിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു

ckmnews

പെരുമ്പിലാവ് :പെരുമ്പിലാവിൽ ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.പെരുമ്പിലാവ് ആൽത്തറ സ്വദേശി രായ് മരക്കാൽ  വീട്ടിൽ  ഷംസുദ്ദീൻ ( 26 ) വീട്ടുവളപ്പിൽ വീട്ടിൽ 

 മുഹമ്മദ് അസ്ലം ( 24 ) എന്നിവർക്കാണ് ആക്രമത്തിൽ പരിക്കേറ്റത്.ആൽത്തറ പള്ളിക്ക് സമീപം നിൽക്കുന്നതിനിടയിൽ ബൈക്കിലും ഓട്ടോറിക്ഷയിലും എത്തിയ സംഘം

ഇരുമ്പ് പൈപ്പ്, പട്ടിക എന്നിവ കൊണ്ടാണ്

 ഇവരെ ആക്രമിച്ചത്.ഷംസുദ്ദീന് തലക്കും അസ്ലമിന് കൈക്കുമാണ് പരിക്കേറ്റത് , പരിക്കേറ്റ ഇരുവരെയും  കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി എട്ടുമണിയോടുകൂടിയാണ് സംഭവം .ലഹരി മാഫിയ സംഘത്തിൽ പെട്ടവരാണ് ആക്രമിച്ചതെന്ന്

ഇവർ പറഞ്ഞു.പെട്രോൾ പമ്പിൽ വെച്ചും തർക്കം ഉണ്ടായതായ് പറയപ്പെടുന്നു.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.