28 March 2024 Thursday

ഞായറാഴ്ച്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത് ആയിരത്തിലേറെ ചോറൂണ്‍ വഴിപാടുകള്‍

ckmnews

ഗുരുവായൂർ: ക്ഷേത്രത്തിൽ ഞായറാഴ്ച ആയിരത്തിലേറെ കുട്ടികൾക്ക് ചോറൂൺ വഴിപാട് നടന്നു.


165 വിവാഹങ്ങളും ശീട്ടാക്കിയിരുന്നു. അഞ്ചരലക്ഷം രൂപയുടെ പാൽപ്പായസം വഴിപാടുണ്ടായി. 19 ലക്ഷം രൂപയാണ് തുലാഭാരത്തിൽനിന്ന് വരവ്. വരിയിൽ നിൽക്കാതെ തൊഴാനുള്ള നെയ്‌വിളക്ക് ഭക്തർ ശീട്ടാക്കിയവകയിൽ പതിനൊന്നരലക്ഷം രൂപയും ലഭിച്ചു. വഴിപാട്‌ കൗണ്ടറുകളിൽനിന്നുള്ള വരവ് 55 ലക്ഷം രൂപയാണ്.