18 April 2024 Thursday

കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews

കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 കുന്നംകുളം:ചെമ്മണ്ണൂരിന് ഒരു കുടുംബത്തിലെ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 51 വയസ്സുള്ള പുരുഷന്‍, 47 വയസ്സുള്ള സ്ത്രീ, 17, 14 വയസ്സുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചത്.ഗൃഹനാഥന്‍ കുന്നംകുളം കോട്ടപ്പടി പ്രദേശങ്ങളില്‍ മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍ ആയി ജോലി ചെയ്തുവരികയാണ്. ഇയാള്‍ക്കൊപ്പം ഉള്ള ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ കുറച്ച് ദിവസങ്ങളായി ക്വാറന്റൈനില്‍ ആയിരുന്നു. ആയതുകൊണ്ട് സമ്പര്‍ക്ക ആശങ്ക ഇല്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിഗമനം.