19 April 2024 Friday

എല്ലാ സ്കൂളിലും നവംബര്‍ 30-നകം പച്ചക്കറി തോട്ടങ്ങള്‍ സജ്ജീകരിക്കണമെന്ന് വി ശിവന്‍കുട്ടി

ckmnews

വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.ഇതിന്റെ ഭാഗമായി എല്ലാ സ്കൂളിലും നവംബര്‍ 30-നകം പച്ചക്കറി തോട്ടങ്ങള്‍ സജ്ജീകരിക്കണമെന്ന് ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്ത് സംസ്ഥാനത്തെ 163 ഉച്ചഭക്ഷണ ഓഫീസര്‍മാരുടെയും 14 ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍മാരുടെയും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബല്‍ മേഖലകളിലേയും ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ 100 ഗ്രാം കപ്പലണ്ടി മിഠായി നല്‍കുന്ന പദ്ധതി ഈ അദ്ധ്യയന വര്‍ഷം നടപ്പിലാക്കുന്നതിന് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്ര ധനസഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.