19 April 2024 Friday

പ്രാദേശിക വിഭവ പരിപാലനവും, സുസ്‍തിര വികസന സാധ്യതയും” സെമിനാർ സംഘടിപ്പിച്ചു

ckmnews

പ്രാദേശിക വിഭവ പരിപാലനവും, സുസ്‍തിര വികസന സാധ്യതയും” സെമിനാർ സംഘടിപ്പിച്ചു


എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ “പ്രാദേശിക വിഭവ പരിപാലനവും, സുസ്‍തിര വികസന സാധ്യതയും” എന്ന വിഷയത്തെ ആസ്‍പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്‌ണൻ ആമുഖ പ്രഭാഷണം നടത്തി. “പ്രാദേശിക വിഭവ പരിപാലനവും, സുസ്‍തിര വികസന സാധ്യതയും” എന്ന വിഷയത്തെക്കുറിച്ച് ഡോ. വി.വി.സുഭാഷ്‍ ചന്ദ്രബോസ്‍ (മുൻ ജലവിഭവ വകുപ്പ് ഡയറക്‌ടർ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, റിസോഴ്‍സ് മാനേജ്‍മെന്റ്‍ കൻസോർഷ്യം & പരിസ്ഥിതി ശാസ്‍ത്രജ്ഞൻ) ക്ലാസ്സെടുത്തു. പ്രസ്‍തുത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, ജീവനക്കാർ,ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ,കുടുംബശ്രീ ഭാരവാഹികൾ,തൊഴിലുറപ്പ് മേറ്റുമാർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് ഹെഡ് അക്കൌണ്ടന്റ് സജികുമാർ പി.വി സ്വാഗതം പറഞ്ഞു.