25 April 2024 Thursday

ഇത്തവണ ബിയ്യം ജലോത്സവം ഓര്‍മ്മയിലെ ആരവത്തിലൊതുങ്ങും

ckmnews

ബിയ്യം ജലോത്സവം ഓർമയിലെ ആരവത്തിലൊതുങ്ങും.


പൊന്നാനി: ഇക്കുറി പൊന്നാനി ബിയ്യം കായലിൽ ആവേശത്തിൻ്റെ ആർപ്പുവിളിയുയരില്ല.കായലിലെ ഓളപ്പരപ്പിൽ തുഴകൾ തിരയുയർത്തില്ല.


കൊവിഡിൻ്റെ കരിനിഴലിൽ ഇക്കുറി ബിയ്യം കായൽ ജലോത്സവം ഓർമയിലെ ആരവത്തിലൊതുങ്ങും. പതിറ്റാണ്ടിലധികം ജില്ലയിലെ ജലോത്സവ പ്രേമികളുടെ മനസിൽ ആവേശത്തിൻ്റെ തുഴയെറിഞ്ഞ ബിയ്യം കായൽ വള്ളംകളി ഈ ഓണക്കാലത്ത് ഉണ്ടാവില്ലെന്ന് ഉറപ്പായി.


കൊവിഡ് കാരണം വള്ളംകളി മാറ്റിവെച്ചിരിക്കുകയാണ്.ജില്ലയിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ജലോത്സവമാണ് പൊന്നാനി ബിയ്യത്തിലേത്.നാടിൻ്റെകൂടി ജലോത്സവമാണിത്.


ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ബിയ്യം കായൽ വള്ളംകളി ഇക്കുറിയില്ലെന്നത് ജലോത്സവ പ്രേമികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.


റിപ്പോർട്ട്: ഫഖ്റുദ്ധീൻ