24 April 2024 Wednesday

'മേയറുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജകത്ത്, വ്യാജപ്രചരണത്തിനെതിര നിയമനടപടി സ്വീകരിക്കും 'കോര്‍പറേഷന്‍'

ckmnews

തിരുവനന്തപുരം: കരാര്‍ നിയമനത്തിന് പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറയച്ച കത്ത് പുറത്ത് വന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കോര്‍പറേഷന്‍ രംഗത്ത്.കത്ത് വ്യാജമാണെന്നും ,പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.


തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷും അറിയിച്ചു