16 April 2024 Tuesday

മൂക്കുതല ഹൈസ്കൂൾ 2000-2001എസ്എസ്എൽസി ബാച്ച് സംഗമം ലോഗോ പ്രകാശനം ചെയ്തു

ckmnews

മൂക്കുതല ഹൈസ്കൂൾ 2000-2001എസ്എസ്എൽസി ബാച്ച് സംഗമം ലോഗോ പ്രകാശനം ചെയ്തു


ചങ്ങരംകുളം:മൂക്കുതല ഗവൺമെന്റ് ഹൈസ്കൂൾ 2000-2001 എസ്എസ്എൽസി ബാച്ച് ആഗസ്റ്റിൽ നടത്തുന്ന പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ലോഗോ'തിരികെ' പ്രകാശനം ചെയ്തു.ചങ്ങരംകുളത്ത് നടന്ന ചടങ്ങിൽ പൊന്നാനി എംഎൽഎ പി നന്ദകുമാർ ലോഗോ പ്രകാശനം നിർവഹിച്ചു.സഹപാഠികളിൽ നിന്ന് സ്വീകരിച്ച ലോഗോയിൽ സാഹിത്യ കാരൻ പി സുരേന്ദ്രനാണ് മികച്ച ലോഗോ തിരഞ്ഞെടുത്തത്.ആലംകോട് ലീലാകൃഷ്ണനാണ് സംഗത്തിന്റെ പേര് തിരഞ്ഞെടുത്തത്.വർക്കിങ് ചെയർമാൻ റാഷിദ് നെച്ചിക്കൽ,കൺവീനർ അമീർ വെട്ടിക്കാട്ട്,തുളസി പള്ളിക്കര,റാഫി മാട്ടം,ഷെമീർ മാട്ടം എന്നിവർ പങ്കെടുത്തു.