24 April 2024 Wednesday

സ്വർണവില താഴേക്ക് ; പവന് 320 രൂപ കുറഞ്ഞു ; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ckmnews

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 38, 560 രൂപയാണ് വില. ഗ്രാമിന് 4820 രൂപയും. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,933.37 ഡോളറാണ് വില.


ഓഗസ്റ്റ് 20 ന് പവന് 560 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല. ഈ മാസത്തിലെ ആദ്യ വാരത്തില്‍ സ്വര്‍ണവില ഗണ്യമായി വര്‍ധിച്ചിരുന്നു. ഓഗസ്റ് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ചാഞ്ചാട്ടം പ്രകടമായിരുന്നു.


ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതിയിലെ കുറവ് തുടരുകയാണ്.സാമ്ബത്തിക മാന്ദ്യം മൂലം കഴിഞ്ഞ വര്‍ഷം നേരിട്ട ഇറക്കുമതി കുറവ് ഈ വര്‍ഷവും തുടരുകയാണ്. ജൂലൈ മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ ഇറക്കുമതിയില്‍ കുറവ് തുടരുമ്ബോഴും സ്വര്‍ണത്തിലെ ഇ ടി എഫ് നിക്ഷേപത്തില്‍ (ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) വന്‍കുതിപ്പാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നത്. ജൂണ്‍ മാസത്തേക്കാള്‍ 86 ശതമാനം നിക്ഷേപമാണ് ജൂലൈയില്‍ സ്വര്‍ണത്തിലെ ഇ ടി എഫില്‍ വര്‍ധിച്ചത്.