Kollam
ലോറിയും ബൈക്കും കൂട്ടിയിടിച്ച് പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

ദേശീയപാതയില്‍ കൊല്ലം മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ പിതാവും മകളും മരിച്ചു. മൈലക്കാട് സ്വദേശികളായ ഗോപകുമാര്‍, ഗൗരി എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോട് കൂടിയാണ് കൊല്ലം മൈലക്കാട് വെച്ച് അപകടമുണ്ടായത്. മകളെ സ്‌കൂളില്‍ വിടാനായി പോകുന്നതിനിടെയാണ് അപകടം. മുന്നിലൂടെ പോവുകയായിരുന്ന ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി നേരിട്ട് ഇടിച്ചു. 20 മീറ്ററോളം ദൂരം ലോറി ബൈക്കുമായി മുന്നോട്ടുപോയി. ചാത്തന്നൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഗൗരി.