25 April 2024 Thursday

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം; ഹൈക്കോടതി ഉത്തരവ് ഭാഗികമായി ശരിവച്ചു

ckmnews

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. ഹൈക്കോടതി വിധി ഭാഗികമായി സുപ്രിംകോടതി ശരിവച്ചു. 15,000 രൂപ പരിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി. ഉയര്‍ന്ന വരുമാനം അനുസരിച്ച് പെന്‍ഷനില്‍ തീരുമാനമായില്ല.


1.16ശതമാനം വിഹിതം തൊഴിലാളികള്‍ക്ക് നല്‍കണമെന്നത് സുപ്രിംകോടതി റദ്ദാക്കി. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ നാല് മാസത്തെ സമയം അനുവദിച്ചു. 60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 സെപ്തംബറിന് മുന്‍പ് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.


ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. നീണ്ട ആറുദിവസത്തെ വാദത്തിനൊടുവിലാണ് തൊഴിലാളികള്‍ക്ക് ആശ്വാസമായ വിധിയുണ്ടാകുന്നത്. ഇപിഎഫ്ഒ, ടാറ്റാ മോട്ടോഴ്‌സ്, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.