19 April 2024 Friday

നന്നംമുക്ക് പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ ഓണച്ചന്ത ആരംഭിച്ചു

ckmnews

നന്നംമുക്ക് പഞ്ചായത്ത്  സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ ഓണച്ചന്ത ആരംഭിച്ചു

ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ  ഈ വർഷത്തെ പലവ്യഞ്ജന സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കുന്ന ഓണചന്ത ഉദ്ഘാടനം ചെയ്തു.ഓഗസ്റ്റ്  24 നു  കാലത്ത് 11 മണിക്ക്  ബാങ്ക് പ്രസിഡണ്ട് മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു.പഴയ KSEB  ഓഫീസ് റോഡ് -സന ബസാർ - നരണിപ്പുഴ റോഡില്‍ കോവിഡ്  -19 പ്രോട്ടോകോൾ  അനുസരിച്ചാണ് ചന്തയുടെ പ്രവര്‍ത്തനം. വരും ദിവസങ്ങളിലു സബ്സിഡി  നിരക്കിൽ    വിതരണം നടക്കും.