25 April 2024 Thursday

വ്യാപാരി വ്യവസായി ഏകോപനസമിതി 5 മണിക്കൂർ ഉപവാസം നവംമ്പർ 8ന് ചങ്ങരംകുളത്ത് നടക്കും

ckmnews

വ്യാപാരി വ്യവസായി ഏകോപനസമിതി 5 മണിക്കൂർ ഉപവാസം നവംമ്പർ 8ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:ജീവിതമാണ് ലഹരി

തലമുറകളെ നാശത്തിലേക്ക് തള്ളുന്ന എല്ലാ ലഹരികളിൽ നിന്നും നമുക്ക് മാറി നിൽകാം പ്രമേയവുമായി ലഹരിക്കെതിരെ സാമൂഹ്യ ശ്രദ്ധ ക്ഷണിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ 5 മണിക്കൂർ ഉപവാസം നവംമ്പർ 8 ചൊവ്വ കാലത്ത് 9 മണി മുതൽ 2 മണി വരെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടക്കും.മത- രാഷ്ട്രീയ-സാംസ്കാരിക- സംഘടന രംഗത്തെ പ്രമുഖർ പരിപാടിയിൽ അഭിസംമ്പോധനം ചെയ്യും