20 April 2024 Saturday

കോലത്തുപാടം കോൾപടവിലേക്ക് വിത്ത് വിതരണം നടത്തി

ckmnews


എടപ്പാൾ: പഞ്ചായത്തിലെ കോലത്തുപാടം   കോൾ പടവിലേക്ക് കൃഷിഭവൻ മുഖേന സൗജന്യ വിത്ത് വിതരണം നടത്തി. വാർഡ് മെമ്പർ  സിവി ദേവൻ ഉദ്ഘാടനം ചെയ്തു. കോൾ പടവ് പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത് മെമ്പറും കോൾ പടവ് സെക്രട്ടറിയുമായ പി.കരുണാകരൻ, കൃഷി ഓഫീസർ സുരേന്ദ്രൻ, എടപ്പാൾ വില്ലേജ്‌ ഓഫീസർലാവണ്യ സാനി, കൃഷി അസിസ്റ്റന്റ് സന്തോഷ് കുമാർ  തുടങ്ങിയവർ സംബന്ധിച്ചു. കോലത്ത് ശേഖരത്ത് വത്സലന്റെ വീട്ടിൽ വെച്ചായിരുന്നു പരിപാടി.