28 March 2024 Thursday

അടുക്കളത്തോട്ടത്തില്‍ ആകാശവെള്ളരി വിളയിച്ച് ഡോക്ടര്‍ ജോണ്‍സണ്‍

ckmnews

അടുക്കളത്തോട്ടത്തില്‍  ആകാശവെള്ളരി വിളയിച്ച് ഡോക്ടര്‍ ജോണ്‍സണ്‍


കുന്നംകുളം:കുന്നംകുളത്തിനടുത്ത് മരത്തംകോട് ഡോ. ജോൺസൺ ആളൂരിന്റെ വീട്ടിൽ തലയെടുപ്പോടെ നിൽക്കുകയാണ് ജയന്റ് ഗ്രാനഡില്ല.പേരുപോലെ തന്നെ ആൾ വിദേശിയാണ്.മലയാളത്തിൽ നമ്മൾ ഇവളെ ആകാശ വെള്ളരി എന്നു വിളിക്കും.ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സുലഭമായി കൃഷിചെയ്യുന്ന ജയന്റ് ഗ്രാനഡില്ല എന്ന ആകാശ വെള്ളരി കേരളത്തിലെ അടുക്കളത്തോട്ടങ്ങളിൽ സ്ഥാനം പിടിക്കുകയാണ്.പാഷൻ ഫ്രൂട്ട് കുടുംബത്തിൽപ്പെട്ട ജയന്റ് ഗ്രാനഡില്ലയുടെ ശാസ്ത്രീയ നാമം പാസിഫ്‌ലോറ ക്വാഡ്‌റാൻ ഗുലാരിസ് എന്നാണ്.തണുത്തകാലാവസ്ഥ അനുകൂലമായതിനാൽ ഇടുക്കി ജില്ലയിൽ നേരത്തെ വളരുന്നുണ്ട്.ഇടുക്കിയിൽനിന്ന്‌ മകൻ ഷിജിൻ കൊണ്ടുവന്ന വിത്തിൽനിന്നാണ് തൈ മുളപ്പിച്ച് വളർത്തിയെടുത്തത്. കാര്യമായ പരിചരണം കൊടുത്തതോടെ നന്നായി വളർന്നു.

പാകമാകാത്ത കായയും ഇലയും പച്ചക്കറിയായും കായ് പച്ചയ്ക്ക് സാലഡായും ഉപയോഗിക്കാം. പഴത്തിൽനിന്ന് ജാം, ജെല്ലി, ഫ്രൂട്ട് സാലഡ്, ഐസ്‌ക്രീം എന്നിവയും ഉണ്ടാക്കാം. പടരാൻ ധാരാളം സ്ഥലം ആവശ്യമായതിനാൽ മരങ്ങളിലോ ടെറസിലോ വള്ളികൾ പടർത്താം. ഏഴുമാസം പ്രായമായാൽ കായ്ച്ചു തുടങ്ങും. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് സാധാരണ കായ്ക്കുന്നത്.രണ്ടുമാസം വളർച്ചയെത്തിയാൽ വിളവെടുക്കാം.പഴത്തിന് കിലോയ്ക്ക് 120 രൂപയോളം വിലയുണ്ട്.ഏറെ ഔഷധഗുണമുള്ള പഴുത്ത 

ആകാശ വെള്ളിരി 100 ഗ്രാമിൽ  , വൈറ്റമിൻ      സി  78. 67% ,       അയേൺ 10%  ,  ഫോസ്ഫറസ്

 2.44 %., വൈറ്റമിൻ ബി 3.            

2.36 % , കാൽത്സിയം 1.38%  എന്നിവഅടങ്ങിയിരിക്കുന്നു.        രോഗ പ്രതിരോധ ശക്തി കൂട്ടുവാനും ,പ്രത്യേകിച്ച് ആൻ്റിഒക്ലിഡൻറ് ധാരളമുള്ളതുകൊണ്ട് കാൻസറിനെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നു . തൊലി സംബന്ധമായ അസുഖങ്ങൾക്കും, തലവേദന , ആസ്തമ , വയറിളക്കം,രക്തതിസാരം, ഉറക്കക്കുറവ് , സ്കർവി, ഗൗട്ട് പോലുള്ള വാതരോഗങ്ങൾക്കും ,

ചർമ്മ സൗന്ദര്യത്തിനും ഇത്  കഴിക്കുന്നത് നല്ലതാണ്.