23 April 2024 Tuesday

ലഹരിവിരുദ്ധ ബോധവൽക്കരണവും പാഠ്യപദ്ധതി ജനകീയ ചർച്ചയും സംഘടിപ്പിച്ചു

ckmnews

ലഹരിവിരുദ്ധ ബോധവൽക്കരണവും പാഠ്യപദ്ധതി ജനകീയ ചർച്ചയും സംഘടിപ്പിച്ചു


എടപ്പാൾ: കാലടി

വിദ്യാപീഠം യു പി സ്കൂൾ  USS, L SS സ്കോളർഷിപ്പ് വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പാഠ്യപദ്ധതി ജനകീയ ചർച്ചയും ക്രോഡീകരണവും നടത്തി. വാർഡ് മെമ്പർ എൻ കെ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഗണേഷ് കോലത്ര അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ കമ്മറ്റി ചെയമാൻ അബ്ദുൾ റഷീദ്, എംടിഎ പ്രസിഡണ്ട് സി ഷൈനിയും സ്കോളർഷിപ്പ് വിതരണം സുനിൽ അലക്സ് ( സീനിയർ ലക്ച്ചറർDIET തിരൂർ) ലഹരി ബോധവൽക്കരണ ക്ലാസ്സ് ഹരി നാരായണൻ (സീനിയർ സിവിൽ പോലീസ് ഓഫീസർ പൊന്നാനി ) പാഠ്യപദ്ധതി ജനകീയ ചർച്ച ക്രോഡീകരണം അംബിക ടീച്ചർ എന്നിവർ നിർവ്വഹിച്ചു.പ്രധാനാധ്യപകൻ ഗിരീഷ് സ്വാഗതവും 

മനോജ് മാസ്റ്റർ നന്ദിയും പറഞ്ഞു.