20 April 2024 Saturday

റോഡ് വെട്ടിപ്പൊളിച്ച് കോണ്‍ഗ്രീറ്റ് മുഴുവന്‍ നടപ്പാതയിൽ നിക്ഷേപിച്ചതായി പരാതി

ckmnews

റോഡ് വെട്ടിപ്പൊളിച്ച്  കോണ്‍ഗ്രീറ്റ് മുഴുവന്‍  നടപ്പാതയിൽ നിക്ഷേപിച്ചതായി പരാതി 


എടപ്പാൾ: കുറ്റിപ്പുറം റോഡ് വെട്ടിപ്പൊളിച്ച് കാന കീറി റോഡിൽ നിന്ന് അടർത്തിയെടുത്ത കോണ്‍ഗ്രീറ്റ് ഭാഗങ്ങൾ നടപ്പാതയിലേക്കിട്ടത് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും പ്രയാസം സൃഷ്ടിക്കുന്നതായി പരാതി ഉയർന്നു.തകർച്ചയിലുള്ള റോഡ് വെട്ടിപ്പൊളിച്ചത് കൂടുതൽ ഗതാഗത പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും പാലം പണിയും കണ്ടെയിൻമെന്റ് സോണും നില നിൽക്കേ ഈ പ്രവർത്തി ഏറെ പ്രയാസം സൃഷ്ടിക്കുകയാണന്ന് നാട്ടുകാർ പറഞ്ഞു.സ്വകാര്യ ടെലിഫോൺ കമ്പനിയാണ് കേബിൾ വലിക്കുന്നതിനായി എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഫുട്പാത്തിനോട് ചേർന്ന് കാനകീറിയത്. അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കാമെന്ന വ്യവസ്ഥയിലാണ് കാന കീറിയതെന്നും അടുത്ത ദിവസം തന്നെ പരിഹാരം ഉണ്ടാകുമെന്നുമാണ് സൂചന.