23 March 2023 Thursday

സ്കൂൾ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം; അഞ്ച് പൊലീസുകാർക്ക് പരുക്ക്

ckmnews

അടിമാലി ശല്യംപാറയിൽ സ്കൂൾ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇടുക്കി പൊലീസ് ക്യാമ്പിൽ നിന്ന് ശാന്തൻപാറയ്ക്ക് ഇൻസ്പെക്ഷന് പോയ ജീപ്പും അടിമാലി വിശ്വദീപ്തി സ്കൂളിലെ ബസുമാണ് അപകടത്തിൽപ്പെട്ടത്.


അപകടത്തിൽ പൊലീസ് ജീപ്പിൽ ഉണ്ടായിരുന്ന അഞ്ച് പേർക്ക് പരുക്കേറ്റു. ഒരു വനിതാ കോൺസ്റ്റബിളും നാല് പൊലീസുകാരുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. വനിതാ പൊലീസിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ബാക്കി പൊലീസുകാരേ അടിമാലി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരുക്കില്ല.