28 March 2024 Thursday

ബസ് ജീവനക്കാരൻ വിദ്യാർത്ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ ചുമത്തി പോലീസ് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കും പോലീസ് സ്റ്റേഷൻ മാർച്ചും:കുന്നംകുളം കുണ്ട് കടവ് റൂട്ടിൽ സ്വകാര്യ ബസ് സമരം തുടരുമെന്ന് ജീവനക്കാർ

ckmnews

ബസ് ജീവനക്കാരൻ വിദ്യാർത്ഥിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ ചുമത്തി പോലീസ്


ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കും പോലീസ് സ്റ്റേഷൻ മാർച്ചും:കുന്നംകുളം കുണ്ട് കടവ് റൂട്ടിൽ സ്വകാര്യ ബസ് സമരം തുടരുമെന്ന് ജീവനക്കാർ


എടപ്പാള്‍:വിദ്യാർത്ഥിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ബസ് ജീവനക്കാരനെതിരെ പെരുമ്പടപ്പ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കുണ്ടുകടവ്- കുന്നംകുളം റൂട്ടിൽ ബസ് ജീവനക്കാര്‍ മിന്നൽ പണിമുടക്കും പോലീസ്  സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.കഴിഞ്ഞ ദിവസം മാറഞ്ചേരിഗവ.ഹയർസെക്കന്ററി സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെയാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനായി  കയറിയ ബസ്സിലെ ജീവനക്കാരന്‍ ശരീരത്തിൽ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചന്ന പരാതി ഉയർന്നത്.ഈ പരാതിയിൽ

എടപ്പാൾ കാലടി സ്വദേശിയായ യുവാവിനെതിരെ പെരുമ്പടപ്പ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ബസ്സിലെ ജീവനക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തിരക്കേറിയ ബസിൽ കുട്ടികളെ തടഞ്ഞപ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചതാണെന്ന വാദവും ഉയരുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാര്‍ പണിമുടക്കും പോലീസ്റ്റേഷൻ മാർച്ചും നടത്തിയത്.പരാതിവ്യാജമെന്നാണ്  ബസ് ജീവനക്കാരൻ പറയുന്നത്.പെൺകുട്ടിയും കുടുംബവും പരാതിയിൽ ഉറച്ച് നിൽക്കുകയാണ്.