25 April 2024 Thursday

ദുരിതം ഒഴിയാതെ എടപ്പാള്‍ കണ്ണീര്‍ തോരാതെ വ്യാപാരികള്‍

ckmnews

*ദുരിതം ഒഴിയാതെ എടപ്പാള്‍ കണ്ണീര്‍ തോരാതെ വ്യാപാരികള്‍*


എടപ്പാള്‍:സാമ്പത്തിക പരിഷ്കാരങ്ങളും നോട്ട് നിരോധനവും മുലമുണ്ടായ തൊഴില്‍ പ്രതിസന്ധിയും വ്യാപാര തകര്‍ച്ചയും മൂലം ദുരിതത്തിലായ എടപ്പാളിലെ വ്യാപാരികളുടെ അവസ്ഥ രണ്ട് വര്‍ഷത്തെ പ്രളയത്തോടെയാണ് പരിതാപകരമാവുന്നത്.മേല്‍പാലമെന്ന പേരില്‍ തലക്ക് മുകളിലൂടെ വികസനം കൂടി വന്നതോടെയാണ് ആയിരക്കണക്കിന് വരുന്ന വ്യാപാരികളുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത്.മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികളും തുടര്‍ന്നുണ്ടായ ഗതാഗത പരിഷ്കാരങ്ങളുും മേഖലയിലെ വ്യാപാര വിപണരംഗത്തെ നിശ്ചലമാക്കി.പാലം നിര്‍മാണം തീരുന്നതോടെ പ്രതിസന്ധി തീരുമെന്ന പ്രതീക്ഷയില്‍ ഓരോ വ്യാപാരിയും ഓരോ ദിനങ്ങളും തള്ളി നീക്കുന്നതിനിടെയാണ് തലക്ക് മീതെ മറ്റൊരു ഇടിത്തീയായി മഹാമാരി പെയ്തിറങ്ങിയത്.ലക്ഷങ്ങളുടെ ബാധ്യതകള്‍ പതിമടങ്ങ് വര്‍ദ്ധിച്ച് തീര്‍ത്താല്‍ തീരാത്ത ബാധ്യതക്കാരായി പലരും സ്ഥാപനങ്ങള്‍ അടച്ചു.ചിലര്‍ കിട്ടിയ വിലക്ക് ഉള്ളതെല്ലാം പെറുക്കി വിറ്റു.ലോക്ക് ഡൗണ്‍ വേള കഴിഞ്ഞ് തകര്‍ന്നടിഞ്ഞ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി വെക്കുന്നതിനിടെ നാല് തവണയാണ് മേഖല വീണ്ടും അടച്ചത്.ദുരിതവും കണ്ണീരും ഒഴിയാതെ എടപ്പാളിലെ വ്യാപാരികള്‍ എനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ ഇപ്പോഴും ഉത്തരമില്ലാതെ നെടുവീര്‍പ്പിടുകയാണ്.മുടങ്ങിപ്പോയ ഭീമമായ വാടക,ജീവനക്കാരുടെ ശമ്പളം,വൈദ്യുതി ബില്‍,ബാങ്ക് ലോണടക്കമുള്ള ഭീമമായ തിരിച്ചടവുകള്‍,കച്ചവടത്തിനായി എത്തിച്ച് നശിച്ച് പോയ വില്‍പന വസ്തുക്കള്‍ ചുരുങ്ങിയ കാലം കൊണ്ട് ആയിരക്കണക്കിന് വരുന്ന വ്യാപാരികള്‍ക്കുണ്ടായ ഭീമമായ ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയുന്നതല്ല.കച്ചവടക്കാര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും പ്രായോഗികമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.മൊറൊട്ടോറിയം കഴിഞ്ഞാല്‍ ബാങ്കുകാരും ധനകാര്യ സ്ഥാപനങ്ങള്‍ വീടുകള്‍ കയറി നിരങ്ങും പലരും ആത്മഹത്യയില്‍ അഭയം തേടും.കൊറോണയെക്കാള്‍ ഭീകരമായ അവസ്ഥയിലേക്കാണ് തങ്ങളുടെ ജീവിതം പോയിക്കൊണ്ടിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഒരു വ്യാപാരി കണ്ണീരോടെ പറഞ്ഞത്.