Kannur
ആലക്കോട് കാർ നിയന്ത്രണം വിട്ട് കിണറ്റിൽ പതിച്ച് പിതാവ് മരിച്ചു; മകന് പരിക്ക്

ആലക്കോട്∙ കണ്ണൂർ ആലക്കോട് കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിതാവ് മരിച്ചു. മകനു പരുക്കേറ്റു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാൻ മാർ. അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടിയാണു(58) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ജിസിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.