27 March 2023 Monday

സോള്‍ട്ട് ആന്റ് പെപ്പറിലെ മൂപ്പന്‍ കേളു അന്തരിച്ചു

ckmnews


കല്‍പ്പറ്റ: സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമയിലൂടെ ശ്രദ്ധനേടിയ നടന്‍ മൂപ്പന്‍ വരയാല്‍ നിട്ടാനി കേളു (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.സോള്‍ട്ട് ആന്റ് പെപ്പറില്‍ മൂപ്പന്‍ എന്ന കഥാപാത്രത്തെയാണ് കേളു അവതരിപ്പിച്ചത്. കൂടാതെ പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു.മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്‍, മണി, രമ എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം ബുധനാഴ്ച വെകീട്ട് വീട്ടുവളപ്പില്‍.