25 April 2024 Thursday

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ 18കാരൻ പിടിയിൽ

ckmnews

തിരുവനന്തപുരം: ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ 18കാരൻ കൊല്ലത്ത് പിടിയിൽ. ഇടത്തറ സ്വദേശി നീരജിനെയാണ് ചടയമം​ഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചടയമം​ഗലം സ്വദേശിനിയായ ഏഴാം ക്ലാസുകാരിയെ ഇൻസ്റ്റ​ഗ്രാം വഴിയാണ് നീരജ് പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടിയുമായി  സൗഹൃദത്തിലായി. ഒടുവിൽ വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ നീരജ് ഏഴാം ക്ലാസുകാരിയ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തിയ നീരജിനെ നാട്ടുകാർ തട‍ഞ്ഞുവെച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു.