24 April 2024 Wednesday

കേരളപ്പിറവി ദിനാഘോഷവും, പ്രവേശനോത്സവവും നടത്തി

ckmnews



ചങ്ങരംകുളം:കോക്കൂർ ഇരുപത്തിഒന്നാം നമ്പർ അംഗൻവാടിയുടെ നേതൃത്വത്വത്തിൽ പ്രവേശനോത്സവവും,കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ഷെഹീർ ഉൽഘാടനം നിർവ്വഹിച്ചു.സംരക്ഷണ സമിതി കൺവീനർ ഇ.വി മുജീബ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ  കെ.വി.മുഹമ്മദ്മൗലവി, സീനത്ത് കോക്കൂർ, മാമുട്ടി മാങ്കുളം എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.കുട്ടികളുടെ കലാപരിപാടികളും,മധുരവിതരണവും നടത്തി.പരിപാടിയിൽ കദീജ ടീച്ചർ സ്വാഗതവും, വിലാസിനി നന്ദിയും പറഞ്ഞു.