19 April 2024 Friday

കോക്കൂർ എ എം എൽ പി സ്കൂളിൽ ലഹരി മുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ckmnews

കോക്കൂർ എ എം എൽ പി സ്കൂളിൽ ലഹരി മുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


ചങ്ങരംകുളം:കോക്കൂർ എ എം എൽ പി സ്കൂൾ രക്ഷിതാക്കൾക്കുള്ള ലഹരിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പിടിഎ പ്രസിഡണ്ട് ഷെരീഫ്. കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ അഷ്റഫ് കോക്കൂർ അധ്യക്ഷത വഹിച്ചു. ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രബിത ടീച്ചർ  ഉദ്ഘാടന കർമ്മം നിർവഹിച്ചു.ചങ്ങരംകുളം പോലീസ് സ്റ്റേഷൻ എഎസ്ഐ ഉഷ പി സി,സിപിഒ സുജന.കെ.കുമാർ  എന്നിവർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ  ക്ലാസ്സിന് നേതൃത്വം വഹിച്ചു.മലപ്പുറം ജില്ല ലഹരിമുക്ത കൗൺസിൽ അംഗം സലീം. വി. വി ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. പ്രധാന അധ്യാപിക സി.  ബേബി ചാക്കോ നന്ദി പ്രകടനം നടത്തി. രക്ഷിതാക്കൾ, പൗരരംഗത്തെ പ്രമുഖർ,മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.