28 March 2024 Thursday

പൊന്നാനി താലുക്ക് എൻഎസ്എസ് കരയോഗ യൂണിയൻ സ്ഥാപകദിനം പതാകദിനമായി ആചരിച്ചു

ckmnews



പൊന്നാനി താലുക്ക് എൻഎസ്എസ് കരയോഗ യൂണിയൻ  എൻ.എസ്.എസിന്റെ 108-ാം സ്ഥാപകദിനം പതാകദിനമായി ആചരിച്ചു.യൂണിയൻ പ്രസിഡന്റ് പിഎം സോമസുന്ദരൻനായർ ഉദ്ഘാടനം നിർവഹിച്ചു.പതാക ഉയർത്തിയതിനുശേഷം ശേഷം  സമുദായ ആചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ഛായചിത്രത്തിനുമുന്നിൽ വെച്ച് എൻഎസ്എസ് ന് ജന്മം നൽകിയ  അവസരത്തിൽ എടുത്ത പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിയൻ വൈസ് പ്രസിഡന്റ് ടിടി രാമചന്ദ്രൻ നായർ യൂണിയൻ സെക്രട്ടറി പിഎം പ്രകാശ്കുമാർ ,കെ ഗോപാലകൃഷ്ണൻ നായർ , വനിത യൂണിയൻ സെക്രട്ടറിചന്ദ്രവദന കെ , സുധീർ കെ, സേതുമാധവൻ കെ ,കെവി  കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി