20 April 2024 Saturday

മുസ്‌ലിംലീഗ് മെമ്പഷിപ്പ് കാമ്പയിൻ പള്ളിക്കര വാക്കാട്ടുപറമ്പ് യൂണിറ്റിൽ തുടക്കം കുറിച്ചു

ckmnews



ചങ്ങരംകുളം:മുസ്‌ലിംലീഗ് മെമ്പഷിപ്പ് കാമ്പയിൻ പള്ളിക്കര വാക്കാട്ടുപറമ്പ് യൂണിറ്റിൽ തുടക്കം കുറിച്ചു.പള്ളിക്കരയിലെ മുസ്‌ലിം ലീഗിന്റെ തലമുതിർന്ന നേതാവ് മാണ്ണിശേരി അബ്ദുള്ളകുട്ടി സാഹിബിന് മെമ്പർഷിപ്പ്  നൽകികൊണ്ട്  ശാഖ പ്രസിഡന്റ് എവി അബ്ദുറു നിർവഹിച്ചു.യോഗത്തിൽ നാട്ടിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു എംപി ബഷീർ സ്വാഗതം പറഞ്ഞു.എവി അബ്ദുറു ആദ്യക്ഷത വഹിച്ചു. മാണിശ്ശേരി അബ്ദുള്ളക്കുട്ടി സി എം യൂസഫ് എന്നിവർ സംസാരിച്ചു.എം വി ബഷീർ നന്ദി പറഞ്ഞു.നന്നമുക്ക് പഞ്ചായത്തിലെ എല്ലാശാഖ കളിലും മെമ്പർഷിപ്പ് വിതരണ ഉത്ഘാടനം നടന്നു