20 April 2024 Saturday

'ഇത് തന്റെ ഹൃദയം തകർക്കുന്നു'; പിരിച്ചുവിട്ട ജീവനക്കാരോട് ക്ഷമ ചോദിച്ച് ബൈജു രവീന്ദ്രൻ

ckmnews

എഡ്ടെക് ഭീമനായ ബൈജൂസിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് കഴിഞ്ഞ മാസം രാജ്യം കണ്ടത്.  2,500  ജീവനക്കാരെയാണ് ബൈജൂസിൽ നിന്നും പിരിച്ചു വിട്ടത് എന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി നേരിടാനും കമ്പനിയെ ലാഭത്തിലേക്ക് നയിക്കാനും ബൈജൂസിന് മുൻപിൽ മറ്റു വഴികളുണ്ടായിരുന്നില്ല. കൂട്ട പിരിച്ചുവിടലിനും ശേഷം ഇപ്പോൾ ബൈജൂസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ ബൈജു രവീന്ദ്രൻ ജീവനക്കാരോട് ക്ഷമ ചോദിച്ചിരിക്കുകയാണ്. ജീവനക്കാർക്ക് അയച്ച മെയിലിൽ ആണ് ബൈജു രവീന്ദ്രൻ ഖേദം പ്രകടപ്പിച്ചിരിക്കുന്നത്.


ഇത്രയും തൊഴിലാളികളെ ഒരുമിച്ച് വിട്ടു കളയുന്നതിൽ വിഷമമുണ്ടെന്നും അത് തന്റെ ഹൃദയം തകർക്കുന്നതായും അദ്ദേഹം പറഞ്ഞു. ലാഭത്തിലേക്കുള്ള യാത്രയിൽ പ്രതിസന്ധികൾ വളരെ വലുതാണെന്നും അതിനെ അതിജീവിക്കാൻ വലിയ വിലകൊടുക്കേണ്ടി വരുമെന്നുള്ളത് തിരിച്ചറിയുന്നതായും അദ്ദേഹം പറഞ്ഞു.