19 April 2024 Friday

സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ വേറിട്ട കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി

ckmnews

സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ വേറിട്ട കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി


പെരുമ്പടപ്പ്:സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ വേറിട്ട കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി.അറുപത്തിയാറ് കേരള വിഭവങ്ങൾ അദ്ധ്യാപകർക്കും നാട്ടുകാർക്കും ഒരുക്കിയാണ്  വിദ്യാർത്ഥികൾ അറുപത്തിയാറാം കേരളപിറവിയെ വരവേറ്റത്. പാട്ട് പാടിയും കവിത ആലപിച്ചും പഴയക്കാലവാർത്തമാനങ്ങൾ പറഞ്ഞും കേരളപ്പിറവി സന്ദേശങ്ങൾ സദസ്സിന് വിരുന്നൊരുക്കി. "ലഹരി മുക്ത ജനത ഒരു നാടിന്റെ ശക്തി" എന്ന ശീർഷകത്തിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി ഒരു ക്യാമ്പയി‍ൻ പ്രഖ്യാപനവും നടന്നു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിനിഷ മുസ്തഫ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി. അജയൻ ഉത്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ അറഫ യൂസഫ്,യുവ എഴുത്തുകാരൻ ഹകീം വെളിയത്, അബ്ദുൽ പുന്നയൂർക്കുളം, സി.പി ജാഷിർ,പഴയക്കാല കലാകാരൻ അബ്ദുൽ ഖാദർ വടക്കേകാട്, DAWF മലപ്പുറം ജില്ല പ്രതിനിധി മൻസൂർ, സലീം ഗ്ലോബ്, സൈബർമീഡിയ വിദ്യാർത്ഥികളായ സവിത, തെസ്നി മുജീബ് എന്നിവർ ആശംസകൾ അറിയിച്ചു.

അർഷിദ റംഷാദ് സ്വാഗതവും സബിത ഗഫൂർ നന്ദിയും പ്രകാശിപ്പിച്ചു.