20 April 2024 Saturday

അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയേഴ്സ് ശേഖരിച്ച മാലിന്യം പഞ്ചായത്തിന് കൈമാറി

ckmnews

അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയേഴ്സ് ശേഖരിച്ച മാലിന്യം പഞ്ചായത്തിന് കൈമാറി 


ചങ്ങരംകുളം:ക്ലീൻ ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് .എസ് വളണ്ടിയേഴ്സ് അവരുടെ വീടുകളിൽ നിന്നും സ്കൂൾ പരിസരങ്ങളിൽ നിന്നും ശേഖരിച്ച 150 കിലോ വരുന്ന പ്ലാസ്റ്റിക്ക് ചാക്കുകൾ ആലംകോട് കർമ്മസേനാ വകുപ്പിന് കൈമാറി. ആലംകോട് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ആസിയ  വളണ്ടിയേഴ്സിന്റെ.പ്രവർത്തിയെ അഭിനന്ദിച്ചു സ്കൂൾ പ്രിൻസിപ്പൾ വില്ലിംഗ്ടൻ പരിപാടിക്ക് ആശംസ നൽകി.പ്രോഗ്രാം ഓഫീസർ ജംസിയ നന്ദി പറഞ്ഞു. എൻഎസ്എസ് വളണ്ടിയർ ലീഡർ ആയ ആത്തി, ഇർഫാന ജെബിൻ, വളണ്ടിയേഴ്സ് ആയ അശിന , അബീറ എന്നിവർ സംസാരിച്ചു.