25 April 2024 Thursday

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു

ckmnews

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു


പൊന്നാനി: ഇന്ത്യയുടെ പ്രിയദർശിനി ഇന്ദിരാഗാന്ധിയുടെ 38ാം രക്തസാക്ഷിത്വ ദിനം പൊന്നാനി മണ്ഡലം കോൺഗ്രസ് വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു.സി.ഹരിദാസ് എക്സ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ മുഖ്യപ്രഭാഷണവും ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.അഡ്വ:കെ.പി.അബ്ദുൾ ജബ്ബാർ, ഉണ്ണികൃഷ്ണൻ പൊന്നാനി,എം.രാമനാഥൻ,കെ.സേതുമാധവൻ,ടി.വി.ബാവ,പി.സക്കീർ അഴിക്കൽ,കെ.സദാനന്ദൻ, കെ കേശവൻ,വസുന്ധരൻ, മനാഫ് കാവി, രാജ്കുമാർ കുറ്റിക്കാട് എന്നിവർ പ്രസംഗിച്ചു