24 April 2024 Wednesday

നടുവട്ടത്ത് കയുടമയെയും സുഹൃത്തിനെയും അക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ് പോക്സോ കേസിൽ അറസ്സിൽ പിടിയിലായത് കഞ്ചാവ് വിൽപന അടക്കം നിരവധി കേസിൽ പ്രതി

ckmnews

നടുവട്ടത്ത് കയുടമയെയും സുഹൃത്തിനെയും അക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ് പോക്സോ കേസിൽ അറസ്സിൽ


പിടിയിലായത് കഞ്ചാവ് വിൽപന അടക്കം നിരവധി കേസിൽ പ്രതി


എടപ്പാൾ:നടുവട്ടത്ത് കയുടമയെയും സുഹൃത്തിനെയും അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷിച്ച് വന്ന പ്രതി പോക്സോ കേസിൽ അറസ്സിൽ.കഞ്ചാവ് വിൽപന അടക്കം നിരവധി കേസിൽ പ്രതിയായ എടപ്പാൾ ഐലക്കാട് സ്വദേശിയായ ആശാരിപുരക്കൽ അഭിരാം(21)നെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.16 വയസുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് യുവാവ് താമസിക്കുന്ന ക്വോർട്ടേഴ്സിൽ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു.നടുവട്ടത്തെ അക്രമ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പെൺകുട്ടിയുമായി ക്വോർട്ടേഴ്സിലേക്ക് പോകുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിന് വിവരം നൽകുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 16 കാരിയായ പെൺകുട്ടിക്കൊപ്പം അഭിരാം പിടിയിലായത്.ചൈൽഡ് ലൈൻ ഇടപെട്ട് നൽകിയ പരാതിയിൽ ആണ് യുവാവിന് പോക്സോ ചുമത്തിയത്.പിടിയിലായ പ്രതിയെ ചൊവ്വാഴ്ച പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും