25 April 2024 Thursday

യാസ്‌പൊ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ckmnews

യാസ്‌പൊ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി


എടപ്പാൾ: യാസ്പൊ പൊറൂക്കരയുടെ  അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം. തവനൂർ എം.എൽ.എ കെ.ടി.ജലീൽ ഫുട്ബാൾ മേള ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.മുൻ കേരള ക്യാപ്റ്റൻ ആസിഫ് സെഹീർ മുഖ്യ അതിത്ഥിയായിരുന്നു.


കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അസ്ലാം തിരുത്തി, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്   കെ പ്രഭാകരൻ, ബ്ലോക്ക് മെമ്പർ രാധിക, വാർഡ് മെമ്പർമാരായ ഗഫൂർ, പ്രകാശൻ, ക്ഷമ റഫീഖ്  തുടങ്ങിയവരും സി രവീന്ദ്രൻ,തെല്ലത്ത് മുഹമ്മദ്‌, അഡ്വക്കറ്റ് കെ വിജയൻ പരിപാടിയിൽ സംബന്ധിച്ചു. സ്വാഗതസംഘം ചെയർമാൻ  അഡ്വക്കേറ്റ് പി പി മോഹൻദാസ് സ്വാഗതവും സുമേഷ് ഐശ്വര്യ നന്ദിയും പറഞ്ഞു.