28 March 2024 Thursday

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎം വീട്ടുമുറ്റത്ത് പ്രതിഷേധിച്ചു

ckmnews

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎം വീട്ടുമുറ്റത്ത് പ്രതിഷേധിച്ചു


ചങ്ങരംകുളം:കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐഎം വീട്ടുമുറ്റത്ത് പ്രതിഷേധ സത്യഗ്രഹം നടത്തി.കോവിഡ് മഹാമാരി പെരുകുന്ന ദുരന്ത കാലത്തും ജനദ്രോഹ നയങ്ങളുമായി ബിജെപി  സർക്കാര്‍ മുന്നോട്ട് പോവുന്നതില്‍ പ്രതിഷേധിച്ച് സിപിഐഎം  രാജ്യമെമ്പാടും നടത്തുന്ന പ്രതിഷേധ സത്യഗ്രഹത്തിന്റെ ഭാഗമായി നന്നംമുക്ക് പഞ്ചായത്തിൽ നാന്നൂറോളം വീടുകളിൽ പ്രതിഷേധം  നടന്നു.2000 ൽ പരം കുടുംബാംഗങ്ങൾ പങ്കെടുത്ത സമരത്തിൽ സിപിഐഎം ഏരിയ കമ്മിറ്റി, ലോക്കൽ കമ്മിറ്റിയംഗങ്ങൾ അവരവരുടെ വീടുകളിൽ നടന്ന സത്യാഗ്രഹത്തിൽ പങ്കുചേർന്നു.