Kasaragod
കല്ലുമ്മക്കായ് ശേഖരിക്കാനിറങ്ങിയ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു;

കാസർകോഡ്: കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി കാസർകോട് ബേക്കല്‍ കോട്ടയ്ക്ക് സമീപം കടലില്‍ മുങ്ങി മരിച്ചു. പള്ളിക്കര സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ഷുഹൈബ്(17)ആണ് മരിച്ചത്. പിതാവിനോടും സഹോദരനുമോടൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ കടല്‍ത്തീരത്തെത്തിയതായിരുന്നു. ഇവർ നോക്കി നിൽക്കെയാണ് തിരമാലയില്‍പെട്ട് ഷുഹൈബിനെ കാണാതായത്. രാവിലെ ഒമ്പതോടെ കടലില്‍ കാണാതായ ഷുഹൈബിന്റെ മൃതദേഹം 11 ഓടെയാണ് കണ്ടെത്തിയത്.