23 April 2024 Tuesday

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞു:മൂക്കുതല സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

ckmnews

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞു:മൂക്കുതല സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു


ചങ്ങരംകുളം:കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു മൂക്കുതല സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.കോലൊളമ്പ് പുലിക്കാട് നിന്നും ഓളമ്പക്കടവിലേക്കുള്ള യാത്രയിലാണ് മൂക്കുതല സ്വദേശി  സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടിയത്.ഞായറാഴ്ച വൈകീട്ട് ആറ് മണിക്കാണ് സംഭവം.മൂക്കുതല ചേലക്കടവ് സ്വദേശി മാക്കാലിക്കൽ സമീറിനും മാതാവിനും അപകടത്തിൽ പരിക്കേറ്റു.ഇരുവരെ യും നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.