Kannur
ആശുപത്രിയിലെ ശുചിമുറിയിൽ 17-കാരി പ്രസവിച്ച സംഭവം; 53-കാരൻ പിടിയിൽ

കണ്ണൂർ: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്ലസ്ടു വിദ്യാർഥിനിയായ 17-കാരി പ്രസവിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53) ആണ് പിടിയിലായത്.പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കി ഇയാളാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോക്സോ ഉൾപ്പടെയുള്ള വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വയറുവേദനയെത്തുടർന്ന് ഞായറാഴ്ച രാവിലെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂർണവളർച്ചയെത്തിയ ആൺകുഞ്ഞിനാണ് പെൺകുട്ടി ജന്മം നൽകിയത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുട്ടിയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.