20 April 2024 Saturday

നന്നംമുക്ക് റെയ്ഞ്ച് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം നടന്നു

ckmnews


ചങ്ങരംകുളം:നന്നംമുക്ക് റെയ്ഞ്ച് മാനേജ്‌മെന്റ് കമ്മിറ്റിയുടെ

(SKMMA)ജനറൽ ബോഡി യോഗം ചങ്ങരംകുളം ടൗൺ ജുമാ മസ്‌ജിദിൽ വെച്ച് നടന്നു. റെയ്ഞ്ച് മാനേജ്‍മെന്റ് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം മൂക്കുതലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം റഫീഖ് ഫൈസി തെങ്ങിൽ ഉൽഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡണ്ട് മൊയ്‌തീൻ ഉസ്താദ് ദുആക്ക് നേതൃത്വം നൽകി. അസീസ്‌ മൗലവി കൗൺസിലർമാർക്കുള്ള മെംബർ ഷിപ്പിന്റെ വിതരണോൽഘാടനം  തെങ്ങിൽ മഹല്ല് പ്രസിഡണ്ട് ഹൈദ്രു ഹാജിക്ക് നൽകി നിർവ്വഹിച്ചു. റെയ്ഞ്ച് സെക്രട്ടറി മുഹമ്മദലി ഉസ്താദ്  മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് കമ്മിറ്റികളുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടായി.മാനേജ്‌മെന്റ് സെക്രട്ടറി മുഹമ്മദ് ഫാറൂഖി സ്വാഗതവും,ഉബൈദ് മാസ്റ്റർ ആമയം നന്ദിയും പറഞ്ഞു.