28 March 2024 Thursday

ജനങ്ങളുടെ മനസ്സിലെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്: അവസരം നൽകേണ്ടത് പാർട്ടി അധ്യക്ഷൻ’ശോഭ സുരേന്ദ്രൻ

ckmnews

‘ജനങ്ങളുടെ മനസ്സിലെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്: അവസരം നൽകേണ്ടത് പാർട്ടി അധ്യക്ഷൻ’ശോഭ സുരേന്ദ്രൻ 


ന്യൂഡൽഹി ∙ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിൽ നിരാശ പരസ്യമാക്കി ശോഭാ സുരേന്ദ്രന്‍. ജനങ്ങളുടെ മനസ്സിൽ ഒരു കോർ കമ്മിറ്റി ഉണ്ട്. ആ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. ബിജെപിക്ക് കേരളത്തിൽ സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോയി പ്രവർത്തിച്ചിട്ടുണ്ട്. അവസരം നൽകേണ്ടത് പാർട്ടി അധ്യക്ഷനാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.


സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ടെന്നും പാർട്ടി എൽപ്പിക്കുന്ന ഏത് ചുമതലയും നിർവഹിക്കുമെന്നും ശോഭ പറഞ്ഞു. പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്നുവെന്ന ആരോപണം ശോഭാ സുരേന്ദ്രൻ തള്ളി. സ്വപ്ന സുരേഷ് കേരളത്തിലെ മന്ത്രിമാർക്കെതിരെ ഉയർത്തിയ ആരോപണങ്ങളേക്കുറിച്ച് ഗവർണറുമായി അവർ ചർച്ച നടത്തി.



മാസങ്ങളായി ശോഭാ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തതിന്റെ കാരണം അവരോടുതന്നെ ചോദിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ അടക്കമുള്ളവർ പ്രതികരിച്ചിരുന്നു. കെ.സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിനു പിന്നാലെ ശോഭ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ചർച്ചയായിരുന്നുവെങ്കിലും ശോഭാ സുരേന്ദ്രനോ സംസ്ഥാന നേതൃത്വമോ പ്രതികരിച്ചിരുന്നില്ല.