29 March 2024 Friday

എടപ്പാളില്‍ തകര്‍ന്ന ജലവിതരണ സംവിധാനം പുനസ്ഥാപിച്ചു

ckmnews

എടപ്പാളില്‍ തകര്‍ന്ന ജലവിതരണ സംവിധാനം പുനസ്ഥാപിച്ചു


 എടപ്പാൾ: തൃശൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് തകർന്നത് ശരിയാക്കി. എടപ്പാൾ വാട്ടർ അതോറിറ്റിക്ക് കീഴിൽ വിവിധ പഞ്ചായത്തുകളി ലേക്കുള്ള ജലവിതരണമാണ് ലൈൻ തകർന്നതിനാൽ ദിവസങ്ങളായി നിർത്തിവച്ചിരുന്നത്. ഞായറാഴ്ച കാലത്ത് അധികൃതരെത്തിയാണ് അറ്റകുറ്റപ്പണി നടത്തി ജല വിതരണം പുനസ്ഥാപിച്ചത്. ജില്ലയിൽ  സമ്പൂർണ്ണ ലോക് ഡൗണായതിനാൽ വാഹനങ്ങളും യാത്രക്കാരും കുറഞ്ഞത് അറ്റകുറ്റപ്പണി ഗതാഗത കാര്യമായി ബാധിച്ചില്ല. തൃശ്ശൂർ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ നേതാജി ബൈപ്പാസ് റോഡ് വഴി ടൗണിലേക്ക് തിരിച്ച് വച്ചിട്ടാണ് ട്രാഫിക് ഗാർഡുകൾ  ഗതാഗതം നിയന്ത്രിച്ചത്.