19 April 2024 Friday

പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സംഭവം യുവാവിനു 19 വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി

ckmnews

പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സംഭവം


യുവാവിനു 19 വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി


കുന്നംകുളം:പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ യുവാവിനു 19 വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ

പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിൽ

ഇയ്യാൽ ചേർപ്പിൽ

ജനീഷിനെയാണ് (27)

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ടി.ആർ.റീനദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്. എരുമപ്പെട്ടി പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ഡി ശ്രീജിത്ത്‌ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.തുടർന്ന് എരുമപ്പെട്ടി ഇൻസ്‌പെക്ടറായിരുന്ന കെ.കെ. ഭൂപേഷ് പ്രതിക്കെതിരെ അന്തിമ കുറ്റപത്രവും സമർപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ.എസ്. ബിനോയി ഹാജരായി.

പ്രോസിക്യൂഷനെ

സഹായിക്കുന്നതിന് വേണ്ടി അഡ്വ.അമൃതയും ഹാജരായി.പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആന്റോയും മധുവും പ്രവർത്തിച്ചിരുന്നു