28 March 2024 Thursday

തിരൂരിൽ മൂന്നും നാലും വയസുള്ള കുട്ടികൾ കുളത്തിൽ വീണ് മുങ്ങി മരിച്ചു

ckmnews

തിരൂര്തി‍ : തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് കുട്ടികൾ മുങ്ങി മരിച്ചു. മൂന്നും നാലും വയസ്സുള്ള  അമൻ സയാൻ (3), റിയ (4) എന്നിവരാണ് മരിച്ചത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികൾ പെട്ടെന്ന് പുറത്തേയ്ക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. 

കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.