29 March 2024 Friday

തൈക്കാട് പാടശേഖരത്തില്‍ നെല്‍കൃഷിയില്‍ സീഡ് ഡ്രം ഉപയോഗിച്ച് ചേറ്റുവിത നടത്തി

ckmnews

തൈക്കാട് പാടശേഖരത്തില്‍ നെല്‍കൃഷിയില്‍ സീഡ് ഡ്രം ഉപയോഗിച്ച് ചേറ്റുവിത നടത്തി


എടപ്പാൾ: പൊന്നാനി ബ്ലോക്ക്‌ കാർഷിക വിജ്ഞാന കേന്ദ്രം, വട്ടംകുളം കൃഷിഭവൻ, തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജ് സംയുക്തഭിമുഖ്യത്തിൽ വട്ടംകുളം തൈക്കാട് പാടശേഖരത്തിൽ നെൽകൃഷിയിൽ സീഡ്‌ ഡ്രം പ്രയോഗിച്ചു ചേറ്റുവിത നടത്തി.കോവിഡ് പ്രതിസന്ധിയിൽ തീവ്ര തൊഴിലാളി ക്ഷാമം നേരിടുന്ന കർഷകർക്ക് സ്വയം വലിച്ചു നടക്കാവുന്ന ഈ യന്ത്രം ആശ്വാസകരമാണ്. ബ്ലോക്ക്‌ കാർഷിക കേന്ദ്രം നോഡൽ ഓഫീസർ പി. കെ. അബ്ദുൽ ജബ്ബാറിന്റെ നേതൃത്വത്തിൽ  പൂത്രക്കാവിൽ ഷാജഹാൻ, പൊന്നത്ത് മൊയ്‌ദീൻകുട്ടി എന്നീ കർഷകരാണ് യന്ത്രം പ്രയോഗിച്ചത്. ഒരേക്കറിൽ 20കിലോഗ്രാം നെൽവിത്തു മതി . സ്യുഡോമോനാസ്,  അസോസ്പൈരില്ലം എന്നീ ജീവാണുക്കളെ കലർത്തിയ വിത്ത് കൃത്യ അകലത്തിൽ  കണ്ടത്തിൽ വീഴും.  ഒരേക്കറിൽ 12000 രൂപയോളം കൃഷി ചിലവ് കുറക്കാം. നുരിയകലം ക്രമീകരിക്കുകയും നുരിയിലെ ചെടികൾ കുറയുന്നതും വഴി വിളവ് വർദ്ധിക്കും. മേഖലയിലെ യുവാക്കൾക്ക് ഈ യന്ത്രം പാടത്തു പ്രയോഗിച്ചറിയാൻ ബ്ലോക്ക്‌ കാർഷിക വിജ്ഞാന കേന്ദ്രം ഡെമോൺസ്ട്രേഷൻ നടത്തും.